
പുൽപ്പള്ളി : വിദ്യാർത്ഥിയെ മർദിച്ചു എന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പാളിനെതിരെ കേസ് എടുത്ത് പോലീസ്. പുൽപ്പള്ളി പേരിക്കല്ലൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാൾ എം ആർ രവിക്കെതിരെയാണ് പുൽപള്ളി പോലീസ് കേസ് എടുത്തത്. വിദ്യാർത്ഥിയെ മുഖത്തടിച്ചെന്നാണ് പരാതി.
ഐപിസി 323, ബാലനീതി വകുപ്പ് എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രിൻസിപ്പാളിനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ സ്കൂൾ പ്രിൻസിപ്പാളായ എം ആർ രവി തനിക്കെതിരായ ആരോപണം നിഷേധിച്ചു.






