ന്യുഡല്‍ഹി: രാമയ്യ അല്ല രമ്യയാണ്, സ്പീക്കറുടെ ഉച്ചാരണ പിശകിനെ വിനയ പൂർവം തിരുത്തി രമ്യ ഹരിദാസ് എംപി. ശൂന്യവേളയില്‍ സ്പീക്കര്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ പേര് വിളിച്ചപ്പോഴായിരുന്നു ഉച്ചാരണ പിശകുണ്ടായത്. രമ്യ എന്നതിന് പകരം രാമയ്യ എന്നാണ് സ്പീക്കർ രമ്യയുടെ പേര് ഉച്ചരിച്ചത്. എന്നാൽ തന്റെ രാമയ്യ എന്നല്ലെന്നും, രമ്യ എന്നാണെന്നും വിനീതമായി സ്പീക്കറെ അറിയിച്ചു. ഒപ്പം സഭ ഒന്നടങ്കം ചേര്‍ന്ന് എം.പിയുടെ പേര് രമ്യ രമ്യ എന്ന് സ്പീക്കറെ തിരുത്തി.
ഇത്രയും എത്തിയപ്പോഴേക്കും സ്പീക്കറുടെ മുഖത്ത് ചിരി വന്നു. എന്നിട്ട് ഇയാൾ വല്യ പുള്ളിയാണെന്ന് സംഭിയിലെ അംഗങ്ങളോട് പറയുകയും ചെയ്തു. ഇതോടെ അല്‍പ്പം പരിഭ്രമിച്ചു നിന്ന എംപിയുടെ പരിഭ്രമങ്ങളൊക്കെ കയ്യടിയില്‍ ഇല്ലാതായി. ആദ്യം തന്നെ ആലത്തൂർ മണ്ഡലത്തിലെ കർഷകരുടെ പ്രശ്നമാണ് ലോക്സഭയിൽ അവതരിപ്പിച്ചത്.






