
മുംബൈ : ഇന്ത്യൻ ബാറ്റ്സ്മാനായ അമ്പാട്ടി നായിഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിൽ ശക്തമായി തുറന്നടിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും എം പിയുമായ ഗൗതം ഗംഭീർ. അംബാട്ടി റായിഡു കരിയറില്‍ ഒറ്റക്ക് നേടിയ റണ്‍സ് സെലക്ടര്‍മാര്‍ അഞ്ചുപേര്‍ ചേര്‍ന്നാലും നേടിയിട്ടുണ്ടാവില്ലെന്ന് ഗംഭീര്‍ പറഞ്ഞു.
ലോകകപ്പ് ടീം സെലക്ടർമാരുടെ പങ്ക് വളരെ നിരാശ ജനകമാണ്. റായിഡുവിന്റെ അപ്രതീക്ഷിത വിരമിക്കലിന് ടീം സെലക്ടർമാർക്കും പങ്കുണ്ട്. അതിന് അവരെ മാത്രമെ കുറ്റപ്പെടുത്താനാവു. അഞ്ച് സെലക്ടര്‍മാരും ചേര്‍ന്ന് കരിയറില്‍ നേടിയ റണ്‍സ് കൂട്ടിച്ചേര്‍ത്താലും റായുഡുവിന്റെ അത്രയും വരില്ല. പെട്ടെന്നുള്ള റായിഡുവിന്റെ വിരമിക്കലിൽ തനിക്ക് അതിയായ വിഷമം ഉണ്ടെന്നും ഗംഭീർ പറഞ്ഞു.
ധവാനും വിജയ്ക്കും പരിക്ക് പറ്റി ടീമിൽ നിന്നും പുറത്തായപ്പോൾ പന്തിനും, മായങ്ക് അഗര്‍വാളിനും ലോകകപ്പ് ടീമില്‍ ഇടം കിട്ടി. നായിഡുവിന്റെ സ്ഥാനത്തരാണെങ്കിലും അവർക്ക് അത് വളരെ അതികം നിരാശ ജനകമായിരിയ്ക്കും. റായിഡുവിന്റെ പെട്ടന്നുള്ള വിരമിക്കൽ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദു:ഖമാണെന്നും ഗംഭീര്‍ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് റായുഡു വിരമിച്ചിരുന്നു. ഇന്ത്യക്കായി 55 ഏകദിനങ്ങളില്‍ കളിച്ച റായുഡു 47.05 ശരാശരിയില്‍ 1694 റണ്‍സ് നേടി. 124 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. മൂന്ന് സെഞ്ചുറിയും പത്ത് അര്‍ധസെഞ്ചുറിയും റായുഡുവിന്റെ പേരിലുണ്ട്. ഇന്ത്യക്കായി അഞ്ച് ടി20 മത്സരങ്ങളും കളിച്ച റായുഡു 10.50 ശരാശരിയില്‍ 42 റണ്‍സ് നേടി.






