
ഗൗരിയമ്മയെ കാണാന്‍ വി.എസ്. അച്യുതാനന്ദന് ആലപ്പുഴയിലെ വീട്ടിലെത്തി. പത്തുവര്‍ഷത്തിനു ശേഷമാണ് വി.എസ് ഗൗരിയമ്മയെ കാണാന്‍ എത്തിയത്. അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ പാര്‍ട്ടി നേതാക്കളും വിഎസിനൊപ്പം ഉണ്ടായിരുന്നില്ല.
നൂറ്റിയൊന്നാം പിറന്നാളിന് വരാന്‍ സാധിക്കാത്തതുകൊണ്ടാണ് ഈ വരവെന്ന് വിഎസ് പറഞ്ഞു. പതിവു പോലെ നമസ്കാരം പറഞ്ഞപ്പോള്‍ ഗൗരിയമ്മ ചിരിച്ചു. പിറന്നാളിന് വന്നാലെ സദ്യ ഉണ്ണാനാകുവെന്ന് അല്പം ഗൗരവത്തോടെ മുന്നറിയിപ്പ് നല്‍കിയെങ്കിലും ചിരിച്ചുകൊണ്ട് പിന്നാലെ ലഡു നല്കി.
എല്ലാവരേയും അമ്പരപ്പിച്ച് വി.എസ് പതിവില്ലാതെ ലഡു കഴിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടെ ആരാണ് മൂത്തയാള്‍ എന്ന സംശയവും ഗൗരിയമ്മ ഉയര്‍ത്തി. താന്‍ ഇളയതാണെന്ന് വി.എസ്. മറുപടി നല്കി. സുഖവിവരങ്ങളെല്ലാം തിരക്കിയതിനു ശേഷമാണ് ഗൗരിയമ്മ വി.എസിനെ മടക്കിയത്. പോകാനൊരുങ്ങിയപ്പോള്‍ താന്‍ എഴുന്നേല്ക്കണോ എന്ന് ഗൗരിയമ്മ ചോദിച്ചപ്പോള്‍ വേണ്ടെന്ന് പറഞ്ഞാണ് വി.എസ് ഇറങ്ങിയത്.






