
മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് എം.എല്‍.എമാരെ പാര്‍പ്പിച്ച ഹോട്ടലിലും പുറത്തും ബി.ജെ.പി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ബഹളം. ഹോട്ടലില്‍ ബി.ജെ.പി എം.എല്‍.സി പ്രസാദ് ലാലിനോടൊപ്പം എത്തിയ യുവമോര്‍ച്ചാ മുംബൈ അധ്യക്ഷന്‍ പറഞ്ഞത് ഞയറാഴ്ചയാണെന്നും സ്പാ ചെയ്യാന്‍ വന്നതാണെന്നുമാണ്. നേതാക്കള്‍ക്ക് പുറമെ മഹാരാഷ്ട്രാ ബി.ജെ.പി പ്രവര്‍ത്തകരും എം.എല്‍.എമാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തി ഹോട്ടല്‍ പരിസരങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ട്.
വിമിത എം.എല്‍.എമാര്‍ ഹോട്ടലിലുണ്ടെന്ന വിവരം അറിയില്ലെന്നാണ് മഹാരാഷ്ട്ട്രാ ബി.ജെ.പി നേതൃത്വം നേരത്തെ പറഞ്ഞത്. എം.എല്‍.എമാരുടെ രാജിയുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നും മഹാരാഷ്ട്രാ ബി.ജെ.പി വക്ചാവ് കേശവ് ഉപധ്യായ് പറഞ്ഞിരുന്നു.
ബി.ജെ.പി രാജ്യസഭാ എം.പി രാജിവ് ചന്ദ്രശേഖറിന്റെ വിമാനത്തിലാണ് എം.എല്‍.എമാര്‍ മുംബൈയിലോത്തിയിരുന്നത്. രാജിവച്ച 13 എം.എല്‍.എമാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാനായി 14 മന്ത്രിമാരെ രാജിവെപ്പിച്ച് സര്‍ക്കാര്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ്സ് നടത്തുന്നുണ്ട്. അതേസമയം ചൊവ്വാഴ്ചയാണ് എം.എല്‍.എമാരുടെ രാജി വിഷയത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കുന്നത്.






