
തൃശ്ശൂര്‍: പാഴൂരില്‍ മകന് പട്ടിണിയ്ക്കിട്ടതുമൂലം അവശയായ വയോധികയെ പോലീസ് ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ കലക്ടര്‍ ഇടപെട്ടു. വയോധികയെ ഏറ്റെടുത്ത് രാമവര്‍മ്മപുരത്ത് അഗതി മന്ദിരത്തിലേക്ക് മാറ്റി. തൃശൂര്‍ ചാഴൂര്‍ സ്വദേശി മല്ലികയാണ് പട്ടിണിമൂലം അവശനിലയിലായത്. മകന് ഭക്ഷണം കൊടുക്കാത്തതാണ് കാരണം.
ഭക്ഷണവുമായി വരുന്ന അയല്വാസികളെമകന് വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി മടക്കിഅയക്കും. മറ്റൊരു മകള്‍ പോലീസിനു പാരതി നല്‍കിയതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്.
കഴിഞ്ഞ ദിവസം അന്തിക്കാട് പോലീസ് ഇടപെട്ട് ഇവരെ ആശുപത്രിയിലാക്കി. തിരിത്ത് മകന്റെ അടുത്തേയ്ക്ക് വിടേണ്ടതില്ലെന്ന് കലക്ടര്‍ എസ്.ഷാനവാസ് തീരുമാനിക്കുകയായിരുന്നു. കോര്പ്പറേഷന് അഗതി മന്ദിരത്തിലേക്കാണ് മാറ്റിയത്. പ്രളയത്തില്‍ ഇവരുടെ വീട് ഇടിഞ്ഞു വീഴാറായിരുന്നു. പുതിയ വീട് നിര്‍മ്മിക്കാന്‍ കലക്ടര്‍ മുന്‍കൈയെടുത്തിട്ടുണ്ട്.






