
മുംബൈ: ആറുപേരുടെ മരണത്തിനിടയാക്കിയ മലോഗാവ് സ്ഫോനത്തിനുപയോഗിത്ത മോട്ടോര്‍ ബൈക്ക് കോടതിയില്‍ ഹാജരാക്കി. നിലവില്‍ ബി.ജെ.പി എം.പിയും കേസിലെ പ്രചതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ ബൈക്കാണ് കോടതിയില്‍ ഹാജരാക്കിയത്.
ഠാക്കൂറിന്റെ ബൈക്കിനു പുറമേ മറ്റൊരു ബൈക്കും അഞ്ച് സൈക്കിളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സ്ഫോടന സ്ഥലത്തുണ്ടായിരുന്ന ആള് ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭീകരവിരുദ്ധ സ്ക്വാഡാണ് സ്ഫോട സ്ഥലത്തു നിന്നും വാഹനങ്ങള്‍ കണ്ടെത്തിയത്.
MH15 P 4572 എന്ന രജിസ്ട്രേഷനിലുള്ള ബൈക്ക് പ്രഗ്യാ സിംഗ് ഠാക്കൂറിന്റെ പേരിലുള്ളതാണ്. എന്നാല്‍ 2016 കേസ് ഏറ്റെടുത്ത എന്‍.ഐ.എ ഈ ബൈക്ക് രണ്ട് വര്‍ഷമായി പ്രഗ്യാ സിംഗ് ഉപയോഗിക്കാറില്ലെന്ന് കണ്ടെത്തി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
മുന്‍ എ.ബി.വി.പി പ്രവര്‍ത്തക കൂടിയായിരുന്ന പ്രഗ്യാ ഭോപ്പാലില്‍ നിന്നുള്ള എം.പിയാണ്. നിലവില്‍ മാലേഗാവ് സ്ഫോടനക്കേസില്‍ ജാമ്യത്തിലാണ് പ്രഗ്യാ സിംഗ്.






