തിരുവനന്തപുരം : ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച ബണ്ടിച്ചോറിനെതിരെ കോടതി കുറ്റം ചുമത്തി. ദേവേന്ദ്ര സിംഗ് എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. ഹൈടെക്ക് മേഷ്ടാവ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്.
ആത്മഹത്യാ ശ്രമം,സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കല്‍,ജയില്‍ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങും.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലയില്‍ വിചാരണ തടവുകാരനായിരുന്നു ബണ്ടി ചോര്‍. ജയിലിലെ സി എഫ് എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ല് വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്. 2017 സെപ്റ്റംബര്‍ 12 നാണ് സംഭവം. സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് അടക്കം ആറു പേരാണ് കേസിലെ സാക്ഷികള്‍.






