വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വയനാട് മണ്ഢലം രാഹുല്‍ ഗാന്ധിക്ക് വന്‍ വിജയമായിരുന്നു നേടിക്കൊടുത്തത്. എന്നാല്‍ പാരമ്പര്യ മണ്ഡലമായ അമേഠിയില്‍ രാഹുല്‍ വന്‍ തിരിച്ചടി നേരിട്ടു. കോണ്‍ഗ്രസ്സ് അധ്യക്ഷ പദവി കൂടി രാജി വച്ചതോടെ രാഹുല്‍ ഗാന്ധി ഇപ്പോള്‍ വയനാട് എം.പി മാത്രമാണ്.
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ഫ്ളക്സ് ബോര്‍ഡിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. വയനാട് മണ്ഡലത്തിലെ റോഡ് ഉദ്ഘാടനത്തിന് എംപിയായ രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തിക്കൊണ്ടുളളതാണ് ഫ്ളക്സ്. വയനാട്ടിലെ അഗസ്ത്യന്മുഴി-കുന്ദമംഗലം റോഡ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടന പരിപാടിയില്‍ എംപിയായ രാഹുല്‍ ഗാന്ധിയാണ് മുഖ്യാതിഥി.
പൊതുമരാമത് വകുപ്പ് മന്ത്രി കെ.സുധാകരന് ചടങ്ങ് ഉദ്ഘാടനം ചെയ്യും. രാഹുല്‍ മുഖ്യാതിഥിയാകുമ്പോള്‍ പി.ടി.എ റഹീം എം.എല്‍.എ മുഖ്യ. പ്രഭാഷകനാകും. ജോര്‍ജ് എം.തോമസ് എം.എല്‍.എയാണ് പരിപാടിയുടെ അധ്യക്ഷന്‍. ഈ മാസം പതിമൂന്നിനാണ് പരിപാടി നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്റെ വലിയ ചിത്രം അടക്കം ഉള്‍പ്പെടുത്തിയാണ് മണ്ഡലത്തില്‍ ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കഴിഞ്ഞ മാസം വയനാട്ടിലെത്തിയിരുന്നു. അഘസ്ത്യന്മുഴി - കുന്ദമംഗലം റോഡ് ഉദ്ഘാടത്തിന് രാഹുല്‍ എത്തുമോ എന്ന് അദ്ദേഹത്തിന്റെ ഓഫീസ് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.

Comments