അഗളി : അഗളി പ്രീമെട്രിക് ഹേസ്റ്റലില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് കുളിമുറിയും അഴുക്കുചാലും വൃത്തിയാക്കിക്കുന്നെന്ന് രക്ഷിതാക്കളുടെ പരാതി. രക്ഷിതാക്കളോട് പരാതിപ്പെട്ടവരെ മുറിയില്‍ പൂട്ടിയിട്ടതായും ആരോപണമുണ്ട്. എന്നാല്‍ സംഭവം സത്യമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
ആദിവാസി പെണ്‍കുട്ടികളുടെ ഹേസ്റ്റലിലാണ് സംഭവം. ഹേസ്റ്റലില്‍ ജോലിച്ചെയാന് ജീവനക്കാരുങ്കെിലും കുട്ടികളെക്കൊണ്ട് നിര്‍ബന്ധപൂര്‍വ്വം പണിയെടുപ്പിക്കുന്നെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കുളിമുറികള്‍ കഴുകല്‍, അഴുക്കുചാല്‍ വൃത്തിയാക്കല്‍, വിറക് ചുമക്കല്‍ എന്നിവയെല്ലാം ചെയ്യാന്‍ കുട്ടികള്‍ നിര്‍ബന്ധിതരാവുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഇതറിഞ്ഞ് വിവരങ്ങള്‍ അന്വേഷിക്കാന്‍ ചെന്ന രക്ഷിതാക്കളോട് ഹോസ്റ്റല്‍ അധികൃതര്‍ മോശമായി പെരുമാറിയതായും പരാതിയുണ്ട്.
വിദ്യാര്‍ത്ഥിളെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് രക്ഷിതാക്കള്‍ ഐറ്റിഡിപി പ്രോജക്റ്റ് ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ രക്ഷിതാക്കളുടെ ആരോപണങ്ങള്‍ ഹോസ്റ്റല്‍ അധികൃതര്‍ തളളിക്കളയുകയാണ്. അനുസരണക്കേട് കാണിച്ച കുട്ടികളെ ശാസിക്കുകമാത്രമാണ് ചെയ്തതെന്നാണ് അവരുടെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെന്നും ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടപടിയെടുക്കുമെന്നും പ്രോജക്റ്റ് ഓഫീസര്‍ അറിയിച്ചു.






