
ബിര്‍മ്മിങ്ങാം: ലോകകപ്പിന്റെ രണ്ടാം സെമിയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ്ങ് തിരഞ്ഞെടുത്തു. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ഉസ്മാന് ഖവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്കോമ്പ് ഓസീസ് ടീമില്‍ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിര മാറ്റങ്ങളില്ലാതെയാണ് സെമി അങ്കത്തിനിറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച ലോര്‍ഡ്സില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും.
ടീം ഇംണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്( ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്.
ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്( ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്സ് സ്റ്റോയിന്‍സ്, ഗ്ലെന്‍ മാക്സ്വെല്, അലക്സ് കാരി( വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നാഥാന് ലിയോണ്‍, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്.






