
ബിര്‍മ്മിങ്ങാം: ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് മൂന്നു വിക്കറ്റ് നഷ്ടം. പൊരുതാതെ മുന്‍നിര ബാറ്റ്സ്നമാര് മടങ്ങിയതിനു പിന്നാലെ അലക്സ് കാരി- സ്മിത്ത് സഖ്യം കംഗാരുപ്പടയെ കരകയറ്റുകയാണ്. 25 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെന്ന നിലയിലാണ് ഓസീസ്. സ്റ്റീവ് സ്മിത്ത്( 67 പന്തില്‍ 46 റണ്‍സ്), അലക്സ് കാരി( 64 പന്തില്‍ 44 റണ്‍സ്) എന്നിവരാണ് ക്രീസില്‍.
ടോസ് നേടി ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെയാണ് നഷ്ടമായത്. സംപൂജ്യനായാണ് ഫിഞ്ച് മടങ്ങിയത്. ജോഫ്രാ ആര്‍ച്ചര്‍ ഫിഞ്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. തൊട്ടടുത്ത വോക്സിന്റെ ഓവറില്‍ ബെയര്‍സ്റ്റോയ്ക്കു ക്യാച്ച് നല്കി ഡേവിജ് വാര്‍ണറും മടങ്ങി. 11 പന്തില്‍ രണ്ട് ബൗണ്ടറി ഉള്‍പ്പെടെ ഒന്‍പത് റണ്‍സ് മാത്രം എടുത്താണ് വാര്‍ണര്‍ മടങ്ങിയത്. പിന്നാലെ എത്തിയ പീറ്റര്‍ ഹാന്‍ഡ്കോമ്പും നിലയുറപ്പിക്കുന്നതിനു മുന്നേ വോക്സിനു വിക്കറ്റ് നല്കി കൂടാരം കയറുകയായിരുന്നു.
പരിക്കേറ്റ ഉസ്മാന് ഖവാജയ്ക്കു പകരം പീറ്റര്‍ ഹാന്‍ഡ്കോമ്പ് ഓസീസ് ടീമില്‍ ഇടംപിടിച്ചു. ഇംണ്ട് നിര മാറ്റങ്ങളില്ലാതെയാണ് സെമി അങ്കത്തിനിറങ്ങുന്നത്. ഇന്ന് ജയിക്കുന്നവര്‍ ഞായറാഴ്ച ലോര്‍ഡ്സില്‍ നടക്കുന്ന ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെ നേരിടും.
ടീം ഇംണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്( ക്യാപ്റ്റന്‍), ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍(വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ആദില്‍ റാഷിദ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്.
ടീം ഓസ്ട്രേലിയ: ആരോണ്‍ ഫിഞ്ച്( ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, മാര്‍ക്സ് സ്റ്റോയിന്‍സ്, െന്‍ മാക്സ്വെല്, അലക്സ് കാരി( വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്, നാഥാന് ലിയോണ്‍, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്.






