ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തി പഞ്ചാബ് മന്ത്രിയായ നവജ്യോത് സിങ്ങ് സിദ്ദു മന്ത്രിസ്ഥാനം രാജിവെച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് രാജി വച്ചത്.
മുഖ്യമന്ത്രി അമരീന്ദ്രര് സിങ്ങുമായുള്ള അഭിപ്രായ വിത്യാസത്തെത്തുടര്ന്നാണ് രാജി. രാജിക്കത്ത് രാഹുല്‍ ഗാന്ധിക്ക് അയച്ചു. രാജിക്കത്ത് സിദ്ദു ട്വിറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ മന്ത്രിസഭ പുനസംഘടിപ്പിച്ചിരുന്നു. എന്നാല്‍ പുതിയ മന്ത്രിസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇതിലുള്ള അഭിപ്രായ വിത്യാസമാണ് രാജിയില്‍ കലാശിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

നേരത്തെ പല ഘട്ടങ്ങളിലും സിദ്ദുവിന്റെ പാക്ക് അനുകൂല നിലപാടുകള്‍ പാര്‍ട്ടിയെ കുടുക്കിയിരുന്നു. പാക്ക് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് സിദ്ദുവിന് പ്രത്യേക ക്ഷണവും ലഭിച്ചിരുന്നു.

Comments