
ലോര്‍ഡ്സില്‍: ലോകകിരീടം ഉയര്‍ത്താന്‍ ആതിഥേയരായ ഇംണ്ടും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍. ലോര്‍ഡ്സില്‍ നടക്കുന്ന കലാശപ്പോരില്‍ ഇംണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇതുവരെ നടന്ന 11 ലോകകപ്പ് ഫൈനലുകളില്‍ ഏഴു തവണയാണ് ആദ്യം ബാറ്റ് ചെയ്തവര്‍ ജേതാക്കളായത് എന്ന ചരിത്രം അവരുടെ ചിന്തയിലുമുണ്ടാകാം.
ന്യൂസിലന്‍ഡും ഇംണ്ടും തമ്മില്‍ 1973 നു ശേഷം ഇതുവരെ 90 തവണ ഏറ്റുമുട്ടി. 43 മത്സരങ്ങളില്‍ ജയിച്ച ന്യൂസിലന്‍ഡിന് അല്പം മുന്‍തൂക്കമുണ്ട്. 41 മത്സരങ്ങളില്‍ ഇംണ്ട് ജേതാക്കളായി. നാലു മത്സരങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
ലോകകപ്പില്‍ എട്ടു തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്്. അവിടെയും മുന്‍തൂക്കം നേടാന്‍ ന്യൂസിലന്‍ഡിനായി. അഞ്ചു മത്സരങ്ങളില്‍ ന്യൂസിലന്‍ഡാണു ജേതാക്കളായത്്. ഈ ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇംണ്ട് 119 റണ്ണിനു ന്യൂസിലന്‍ഡിനെ തകര്‍ത്തുവിട്ടു. ആദ്യം ബാറ്റ് ചെയ്ത ഇംണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 45 ഓവറില്‍ 186 റണ്ണിന് ഓള്‍ഔട്ടായി. 106 റണ്ണെടുത്ത ജെയിംസ് ബെയര്‍സ്റ്റോ മത്സരത്തിലെ താരമായി. ഇംണ്ട് ഇതുവരെ മൂന്നുവട്ടം ഫൈനലില്‍ കളിച്ചു. രണ്ട് സെമികളും രണ്ട് ക്വാര്‍ട്ടറുകളും അവരുടെ പേരിലുണ്ട്. 1975 ലെ പ്രഥമ ലോകകപ്പ് മുതല്‍ സാന്നിധ്യമായ ന്യൂസിലന്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയാണു ഫൈനലില്‍ കളിക്കുന്നത്.
അതുകൂടാതെ ഏഴു തവണ സെമി ഫൈനലിസ്റ്റുമായി. ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്ട്ടിന് ഗുപ്റ്റിലിന്റെ ഇംണ്ടിനെതിരായ റെക്കോഡ് അമ്പരപ്പിക്കുന്നതാണ്. ഒന്‍പത് ഇന്നിങ്സുകളിലായി 35 ശരാശരിയില്‍ 314 റണ്ണെടുക്കാന്‍ താരത്തിനായി. ഇംീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ന്യൂസിലന്ഡിനെതിരേ നടന്ന 10 മത്സരങ്ങളിലായി 14 വിക്കറ്റെടുത്തു (ബ്രോഡ് ലോകകപ്പ് ടീമിലില്ല).
യുവ പേസര്‍ ജോഫ്ര ആര്‍ച്ചറാണ് ഇംണ്ടിന്റെ കുന്തമുന. ഓസീസിനെ വിറപ്പിക്കാന്‍ ആര്‍ച്ചറിന്റെ മിന്നല്‍ വേഗത്തിനായി. ലോഡ്സില്‍ ഇടംകൈയന്‍ പേസര്‍മാരാണു കൂടുതല്‍ തിളങ്ങിയിട്ടുള്ളതെന്ന കണക്കും ന്യൂസിലന്‍ഡിന് അനുകൂലമാണ്. ഇംണ്ട് ബാറ്റ്സ്മാന്മാരുടെ സ്പിന്നിനോടുള്ള അലര്‍ജി മാറിയതു കാരണം മിച്ചല്‍ സാന്റ്നര്‍ക്കു കാര്യമായ ജോലിയുണ്ടാകില്ല. ഇന്ത്യക്കെതിരേ ആറ് ഓവറില്‍ രണ്ട് മെയ്ഡിന് അടക്കം ഏഴു റണ്ണുമായി രണ്ട് വിക്കറ്റെടുത്ത സാന്റ്നര്‍ മത്സരത്തില്‍ നിര്‍ണായകമായി.
ജാസണ്‍ റോയ് ജോണി ബെയര്‍സ്റ്റോ ഓപ്പണിങ് സഖ്യമാണ് ഈ ലോകകപ്പില്‍ ഇംണ്ട് ജയങ്ങളുടെ അടിത്തറ. ഏഴു മത്സരങ്ങളില്‍ ആദ്യ പവര്‍പ്ലേയില്‍ ഒന്നില്‍ കൂടുതല്‍ വിക്കറ്റ് പോകാതിരിക്കാന്‍ കാരണവും ഈ കൂട്ടുകെട്ടാണ്. എട്ട് ഇന്നിങ്സുകളിലായി 40, 79 (നോട്ടൗട്ട്), 106 (നോട്ടൗട്ട്), 148, 41,40, 27, 67 എന്നിങ്ങനെ അടിച്ചു കൂട്ടിയ നായകന് കെയ്ന്‍ വില്യംസണ് ആണു ന്യൂസിലന്‍ഡിന്റെ കരുത്ത്. ഇന്ത്യക്കെതിരേ റോസ് ടെയ്ലര് (90 പന്തില്‍ 74) ഫോമിലേക്കു മടങ്ങിവന്നതും അവര്‍ക്ക് അനുകൂലമായി. മറ്റു ബാറ്റ്സ്മാന്മാര് ഇതുവരെ നിലവാരത്തിനൊത്ത പ്രകടനം പുറത്തെടുത്തില്ലെന്ന പോരായ്മയുണ്ട്. ഇംീഷ് നിരയിലെ കരുത്തുറ്റ ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യവും ന്യൂസിലന്‍ഡിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തമാണ്.
ടീം ന്യൂസിലാന്‍ഡ്: മാര്ട്ടിന് ഗപ്റ്റില്‍, ഹെന്റി നിക്കോള്‍സ്, കെയ്ന്‍ വില്യംസണ്(ക്യാപ്റ്റന്‍), റോസ് ടെയ്ലര്, ടോം ലാതം, ജെയിംസ് നീഷാം, കോളിന് ഡി ഗ്രാന്‍ഡ്ഹോം, മിച്ചല്‍ സാന്റ്നര്‍, മാറ്റ് ഹെന്റി, ട്രന്റ് ബോള്‍ട്ട്, ലോക്കീ ഫെര്ഗൂസന്.
ടീം ഇംണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ഓയിന്‍ മോര്ഗന്( ക്യാപ്റ്റന്‍) ബെന്‍ സ്റ്റോക്സ്, ജോസ് ബട്ട്ലര്‍, ക്രിസ് വോക്സ്, ലിയാം പ്ലങ്കററ്റ്, ആദില്‍ റാഷിദ്, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്.






