കൊല്‍ക്കത്ത: കര്‍ണാടകയ്ക്കും ഗോവയ്ക്കും പിന്നാലെ ബംഗാളിലും എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ബി.ജെ.പി നീക്കത്തെ വിമര്‍ശിച്ച് തൃണമുല്‍ കോണ്‍ഗ്രസ്. ബംഗാളിലെ 107 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് അവകാശപ്പെട്ട ബി.ജെ.പി നേതാവ് മുകുള്‍ റോയ് മെയ്ഡ് ഇന്‍ ചൈന ചാണക്യനാണെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എം.പി അഭിഷേക് ബാനര്‍ജി പരിഹസിച്ചു. മറ്റ് പാര്‍ട്ടികളുടെ കാര്യം നോക്കാതെ സ്വന്തം മണ്ഡലത്തിയെ കൗണ്‍സിലര്‍മാരുടെ കാര്യം നോക്കാനും റോയിയോട് അഭിഷേക് ബാനര്‍ജി പറഞ്ഞു.
മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ സഹോദര പുത്രനാണ് അഭിഷേക് ബാനര്‍ജി. തന്റെ സ്വന്തം മണ്ഡലം പോലും നോക്കാന്‍ ശേഷിയില്ലാത്ത നേതാവാണ് മുകുള്‍ റോയി. അദ്ദേഹമാണ് എം.എല്‍.എമാരെ പാട്ടിലാക്കി മറുകണ്ടം ചാടിക്കുന്ന കാര്യം പറയുന്നതെന്നും ബാനര്‍ജി പരിഹസിച്ചു. സ്വന്തം മണ്ഡലത്തിലെ 10 കൗണ്‍സിലര്‍മാര്‍ ബി.ജെ.പി വിട്ടത് തടയാന്‍ കഴിയാതിരുന്ന റോയി മെയ്ഡ് ഇന്‍ ചൈന ചാണക്യനാണെന്നും ബാനര്‍ജി പരിഹസിച്ചു.
തൃണമുല്‍ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും 107 എം.എല്‍.എമാര്‍ ഉടന്‍ ബി.ജെ.പിയില്‍ എത്തുമെന്ന് മുകുള്‍ റോയി അവകാശപ്പെട്ടിരുന്നു. നേരത്തെ മമതാ ബാനര്‍ജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന മുകുള്‍ റോയ് തന്നെ കൂറുമാറി ബി.ജെ.പിയില്‍ എത്തിയ നേതാവാണ്. കര്‍ണാടകയിലും ഗോവയിയിലും സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് സമാനമായി ബംഗാളിലും അട്ടിമറിയിലേക്ക് പോകുന്നുവെന്ന സൂചനയാണ് മുകുള്‍ റോയി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.
50 തൃണമുല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂറുമാറ്റിച്ചതിന് പിന്നാലെയാണ് എം.എല്‍.എമാരെ കൂറുമാറ്റിക്കാനുള്ള ശ്രമത്തെക്കുറിച്ച് മുകുള്‍ റോയി വെളിപ്പെടുത്തിയത്. ഏതുവിധേനയും ബംഗാളില്‍ ഭരണം പിടിക്കുക എന്നത് ബി.ജെ.പിയുടെ ലക്ഷ്യമാണ്.






