കോഴിക്കോട്: 20 ദിവസമായി വീട്ടില്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതിയുമായി സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍. പരാതിയില്‍ ഉടനടി ഇടപെട്ട് മന്ത്രി ഡോ. തോമസ് ഐസക്കും. തോമസ് ഐസക്കിന്റെ ജനകീയ ബദലുകളുടെ നിര്‍മ്മിതി, ഊരാളുങ്കല്‍ സൊസൈറ്റി അനുഭവം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് എം.ടി വീട്ടില്‍ വെള്ളം കിട്ടുന്നില്ലെന്ന പരാതി ഉന്നയിച്ചത്. എം.ടിയുടെ പരാതിയില്‍ ഉടന്‍ നടപടിയുണ്ടാകുമെന്ന് മന്ത്രി ഐസക്കും അറിയിച്ചു.
മന്ത്രി വേദിയിലിരിക്കെ കോഴിക്കോട് കോര്പ്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനോടാണ് എം.ടി പരാതി പറഞ്ഞത്. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ഈ വേദി തെരഞ്ഞെടുത്തതെന്നും എം.ടി കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ ഉടന്‍ തന്നെ ഇടപെട്ട മന്ത്രി ഐസക്ക്, വളരെ ഗൗരവമുള്ള വിഷയമാണ് എം.ടി സൂചിപ്പിച്ചതെന്ന് പറഞ്ഞു. കുടിവെള്ള സ്രോതസുകള്‍ മലിനമാക്കാതെ പരമാവധി ഉപയോഗിക്കുകയെന്നതാണ് കേരളം നേരിടുന്ന ജലക്ഷാമത്തിന് പരിഹാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.






