
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പാട്ട് പാടിയതിന് വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവം വന്‍ വിവാദമായിരിക്കുകയാണ്. കുത്തേറ്റ അഖില്‍ ചികിത്സയിലാണ്. മുഖ്യ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്.
ംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്ക്കാലം സൗകര്യമില്ല.-ദീപ ഫേസ്ബുക്കില്‍ കുറിച്ചു.
ദീപ നിശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
പണ്ടത്തെ എസ് എഫ് ഐ ക്കാരിയല്ല.. ഇപ്പോഴത്തെ ഡി വൈ എഫ് ഐ ക്കാരിയുമല്ല.ഇടതുപക്ഷാഭിമുഖ്യമുണ്ട്.പണ്ടേയുണ്ട്. അതിപ്പോഴും തുടരുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഭവങ്ങള്‍ അറിയാഞ്ഞിട്ടല്ല. എഴുതാഞ്ഞിട്ടു തന്നെയാണ്. എന്റെ സമയം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തല്ക്കാലം പുറത്തു നിന്ന് ഉപദേശം എടുക്കുന്നില്ല.
സംഘടനാനേതൃത്വം ആ വിഷയത്തിലെടുത്ത നടപടി കൃത്യമാണ് എന്നു തന്നെ കരുതുന്നു. അതിലപ്പുറമൊരു ചര്‍ച്ചയില്‍ വലിയ പ്രസക്തിയൊന്നുമില്ല. അങ്ങനെ ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നവരുടെയും വിലപിക്കുന്നവരുടേയും ലക്ഷ്യം സമാധാനം മാത്രം വിടരുന്ന 'സുന്ദരസുരഭിലഭൂമി'യായി ക്യാംപസുകളെ മാറ്റിയെടുക്കലാണെന്നു വിശ്വസിക്കാന്‍ തല്ക്കാലം സൗകര്യമില്ല.
ഇന്നത്തെ പ്രതികരണം കഴിഞ്ഞു. നമസ്കാരം.






