ഹരിപ്പാട് (ആലപ്പുഴ): ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ കടലാക്രമണം അതിരൂക്ഷമായി തുടരുന്നു. കാലവർഷക്കെടുതിയും കടൽക്ഷോഭവും ചേർന്ന് തീരദേശ ജനതയുടെ ജീവിതം പൂർണമായും ദുരിതത്തിലാക്കി.
ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും തൃക്കുന്നപ്പുഴ പ്രണവം ജങ്ഷനും മൂത്തേരിക്കുമിടയിൽ 15 വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞുവീണു. തുടർന്ന് കടലാക്രമണം ശക്തമായതോടെ തീരദേശ മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായി.
ഉയർന്ന തിരമാലയിൽ തീരദേശ റോഡ് മണലാൽ മൂടി. പ്രണവം ജങ്ഷനിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി റോഡരികിൽ സൂക്ഷിച്ചിരുന്ന പൈപ്പുകൾ തിരമാലയിൽ റോഡിലാകെ ചിതറിക്കിടക്കുകയാണ്. മംഗലം, കുറിച്ചിക്കൽ മേഖലകളിൽ തീരദേശ റോഡ് ഉയർന്നതിനാൽ കടൽവെള്ളം ഒഴുകിപ്പോകാതെ വീടുകളുടെ പരിസരത്തും കിഴക്കൻ ഭാഗങ്ങളിലും കെട്ടിക്കിടക്കുകയാണ്. കടൽഭിത്തിയില്ലാത്ത മംഗലം, പത്തിശ്ശേരി പ്രദേശങ്ങളിലാണ് കടൽക്ഷോഭം കൂടുതൽ ദുരിതമുണ്ടാക്കുന്നത്.
തീരാദുരിതത്തിൽ പ്രതിഷേധിച്ച് മംഗലത്ത് നാട്ടുകാർ റോഡിന് കുറുകെ വലകെട്ടി ഗതാഗതം തടഞ്ഞു. എന്നാൽ പ്രശ്നപരിഹാരത്തിനായി റവന്യൂ, പോലീസ്, പഞ്ചായത്ത് അധികൃതരുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വലിയഴീക്കൽ പാലം വഴിയുള്ള ഗതാഗതം ആരംഭിച്ചതോടെ ചരക്കുലോറികൾ ഉൾപ്പെടെ തീരദേശ റോഡാണ് ഉപയോഗിച്ചിരുന്നത്. ആറാട്ടുപുഴയിൽ ഗതാഗതം തടസപ്പെട്ട വിവരം അറിയാതെ എത്തുന്ന വാഹനങ്ങൾ സമാന്തര റോഡുകളിൽ വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണ്. ഇത് നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയില്ലാത്തതും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുകയാണ്.

Comments