പയ്യന്നൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയും പശ്ചാത്തലമാക്കി പയ്യന്നൂരില്‍ കടുത്ത അച്ചടക്ക നടപടികളുമായി സി.പി.എം. ഇതിന്റെ ഭാഗമായി പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്ഹോക് കമ്മിറ്റിയെ നിയോഗിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനമെടുത്തത്. ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കടുത്ത നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
വി. കുഞ്ഞികൃഷ്ണന്‍ ഉയര്‍ത്തിവിട്ട ഫണ്ട് തട്ടിപ്പ് ആരോപണങ്ങളും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും സംസ്ഥാനതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച രണ്ടംഗ സമിതിയുടെ കണ്ടെത്തലുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കര്‍ശന നടപടികളിലേക്ക് കടന്നിരിക്കുന്നത്. പാർട്ടിയുടെ ഉരുക്കുകോട്ടയായ കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും വോട്ടുകള്‍ ചോര്‍ന്നതും വിമത സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചുകയറിയതും പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു.
രക്തസാക്ഷി ധനരാജ് കേസില്‍ വിധി വരുന്നതിന് മുന്‍പ് സംഘടനാപരമായ തിരുത്തലുകള്‍ വരുത്തി പാർട്ടിയെ ശക്തമായി സജ്ജമാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പയ്യന്നൂരിലെ സംഘടനാ സംവിധാനത്തില്‍ സമ്പൂര്‍ണ ശുദ്ധീകരണം ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങള്‍ നടപ്പിലാക്കുന്നത്. വൈകിയാണെങ്കിലും പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ കര്‍ശനമായി നേരിടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.

Comments