വാഷിങ്ടൺ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ടെഹ്റാൻ്റെയും മേഖലയിലെ മറ്റ് രാജ്യങ്ങളുടേയും അഭ്യർഥന മാനിച്ചാണ് ഈ സുപ്രധാന തീരുമാനം. പശ്ചിമേഷ്യയിലെ സഖ്യകക്ഷികൾ ചേർന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന്റെ വ്യവസ്ഥകളിലേക്ക് എത്തിയതായും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്.
ലോകത്തിന്റെ ഭാവി നന്മയ്ക്കും വിജയകരവും സമൃദ്ധവുമായ ഒരു ഇറാനെ നിലനിർത്തുന്നതിനും വേണ്ടി ആക്രമണം റദ്ദാക്കാൻ തീരുമാനിച്ചതായി ട്രംപ് കുറിച്ചു. ഇസ്രയേലും അമേരിക്കയ്ക്കൊപ്പം ഈ പ്രതിബദ്ധതയിൽ പങ്കുചേരുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് ഉടനടി പൂർണമായും തുറന്നുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഈ കടലിടുക്കിലൂടെയുള്ള വ്യാപാരം ഇറാൻ തടസ്സപ്പെടുത്തിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള സൈനികശക്തിയോടെ ഇറാനിയൻ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ പോരാടാൻ അമേരിക്ക പൂർണ്ണ സജ്ജമായിരുന്നു. എന്നിരുന്നിട്ടും ഇറാനും മറ്റ് മധ്യേഷ്യൻ രാജ്യങ്ങളും ഒരു കരാറിന് സമ്മതിച്ചതിനാലാണ് ആക്രമണം മാറ്റിവെക്കുന്നത്. ഈ കരാറിൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതിനൊപ്പം ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുന്നതും ഉൾപ്പെടുമെന്ന് ട്രംപ് വ്യക്തമാക്കി.
ഇറാനെതിരേ കടുത്ത ആക്രമണമുണ്ടാകുമെന്ന് കഴിഞ്ഞരാത്രി നടന്ന കാബിനറ്റ് യോഗത്തിൽ ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. 'ഞങ്ങൾക്കത് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല' എന്ന് ഇറാൻ പറയുന്നതുവരെ ആക്രമണം തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്നാൽ പിന്നീട് രാജ്യങ്ങളുടെ അഭ്യർത്ഥനയും സമാധാന കരാറിനുള്ള സാധ്യതയും പരിഗണിച്ചാണ് അമേരിക്ക നിലപാട് മയപ്പെടുത്തിയത്.

Comments