ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ടുള്ള മഴ തുടരുകയാണ്. നീരൊഴുക്ക് ശക്തമായ സാഹചര്യത്തിൽ കല്ലാർകുട്ടി, കല്ലാർ, പാംബ്ല, മലങ്കര ഡാമുകൾ തുറന്ന് വെള്ളം ഒഴുക്കുകയാണ്.
പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇടുക്കി ഡാമിൽ ഇന്നലെ മാത്രം ജലനിരപ്പ് ഒമ്പത് അടി ഉയർന്ന് 2339.62 അടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 2376.20 അടിയായിരുന്നു. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് നിലവിൽ 116.7 അടിയാണ്.
മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണി തുടരുന്നതിനാൽ ജാഗ്രത നിർദേശം നിലനിൽക്കുകയാണ്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും രാത്രി യാത്രാ നിരോധനവും തുടരുന്നു. കുമളി–പൂപ്പാറ സംസ്ഥാനപാതയിൽ പുളിയന്മലക്ക് സമീപം വീണ മരം മുറിച്ചുനീക്കുന്ന പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ജില്ലയിൽ പല ഭാഗങ്ങളിലും ശക്തമായ കാറ്റ് വീശി. ഇന്നലെ മാത്രം 14 വീടുകൾ തകർന്നു. നിലവിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 101 പേരാണ് കഴിയുന്നത്.

Comments