
തലശ്ശേരി: ബ്രണ്ണന് കോളജിലെ കൊടിമരവിവാദം തുടരുന്നു. പ്രിന്സിപ്പല് പിഴുതുമാറ്റിയ കൊടിമരം എ.ബി.വിപി. വീണ്ടും സ്ഥാപിച്ചു. കഴിഞ്ഞദിവസം രാത്രിയാണു പ്രിന്സിപ്പല് ഫല്ഗുനന് കൊടിമരം പിഴുതുമാറ്റിയത്. സംഘര്ഷം ഒഴിവാക്കാനാണു കൊടിമരം മാറ്റുന്നതെന്നായിരുന്നു വിശദീകരണം.
കൊടിമരം മാറ്റുമ്പോള് ക്യാമ്പസിന് പോലീസ് കാവലുണ്ടായിരുന്നു. എന്നാല് പ്രിന്സിപ്പലിന്റെ അനുമതിയോടെയാണ് പതാക ഉയര്ത്തിയിരുന്നതെന്ന് എ.ബി.വിപി. നേതൃത്വം പറയുന്നു. പ്രിന്സിപ്പല് കൊടിമരം പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ച് സംഘപരിവാര് സംഘടനകള് കഴിഞ്ഞ ദിവസം രാത്രി തന്നെ ധര്മടം വെള്ളൊഴുക്കിലെ പ്രിന്സിപ്പലിന്റെ വീട്ടിലേക്ക് മാര്ച്ച് നടത്തിയിരുന്നു. തുടര്ന്നു വീടിന്റെ മുന്നില് എ.ബി.വി.പിയുടെ കൊടിമരവുംനാട്ടി പ്രതിഷേധിച്ചു.
കോളേജില് എസ്.എഫ്. ഐയും എബിവിപിയും തമ്മില് ഒരു സംഘര്ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്ന്ന് കോളേജില് ക്രമസമാധാന പ്രശ്നം ആവാതിരിക്കാന് ആയിരുന്നു എ.ബി.വി.പിയുടെ കൊടിമരം പുറത്ത് കളഞ്ഞതെന്ന് പ്രിന്സിപ്പല് വ്യക്തമാക്കി. അരമണിക്കൂറിനുള്ളില് കൊടിമരം മാറ്റണമെന്ന നിബന്ധന വച്ചാണ് അനുമതി കൊടുത്തത്. എന്നാല് കൊടിമരം സ്ഥാപിച്ചതിന് പിന്നാലെ നേതാക്കള് നിലപാട് മാറ്റി.
ഇത് ക്യാമ്പസില് ഒരു ഏറ്റുമുട്ടലുണ്ടാക്കുമെന്ന ഘട്ടത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് പ്രിന്സിപ്പല് പറഞ്ഞു. അതിനിടെ കൊടിമരം പുനഃസ്ഥാപിക്കാന് വന്ന എ.ബി.വി.പി. ജാഥയെ പോലീസ് തടഞ്ഞത് സംഘര്ഷത്തിനിടയാക്കിയിരുന്നു. അനുമതി കൂടാതെ റോഡിലൂടെ പ്രകടനം നടത്തിയതിന് അന്പതോളം പേര്ക്കെതിരേ ധര്മടം പോലീസ് കേസെടുത്തിട്ടുണ്ട്.
ക്യാമ്പസിലെ കൊടിമരം എടുത്തുമാറ്റിയ സംഭവത്തില് എ.ബി.വി.പി. പ്രവര്ത്തകര് തന്നെ ഭീഷണിപ്പെടുത്തുന്നതായി തലശ്ശേരി ബ്രണ്ണന് കേ3ാളജ് പ്രിന്സിപ്പലിന്റെ പരാതി. മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും പ്രിന്സിപ്പല് കെ. ഫല്ഗുനന് പറഞ്ഞു.







Comments