
ന്യുഡല്‍ഹി: അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ അന്ത്യശാസനവുമായി സുപ്രീം കോടതി. ഒമ്പതു മാസത്തിനുള്ളില്‍ കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കോടതി ഉത്തരവിട്ടു. ബി.ജെ.പി നേതാക്കള്‍ എല്‍.കെ അദ്വാനി, എം.എം ജോഷി തുടങ്ങിയവര്‍ക്കെതിരായ കേസില്‍ ഉടന്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് കോടതിയുടെ നിര്‍ദേശം.
ലക്നൗവിലെ സി.ബി.ഐ വിചാരണ കോടതി ജഡ്ജി എസ്.കെ യാദവാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ജഡ്ജിയുടെ കാലാവധി നീട്ടി നല്കിക്കൊണ്ടും സുപ്രീം കോടതി ഉത്തരവിട്ടു. വിചാരണ കേള്‍ക്കുന്ന ജഡ്ജി ഈ വര്‍ഷം സെപ്തംബര്‍ 30ന് വിരമിക്കുകയാണ്. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് ജഡ്ജി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.






