
ലോകകപ്പിനു ശേഷം എംഎസ് ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടത് വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് താരം സ്വയം പിന്മാറിയപ്പോഴാണ്. ധോണിയുടെ അഭാവത്തില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംനേടുകയും ചെയ്തു. വിന്‍ഡീസ് പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
അതേസമയം ധോണി വിരമിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ് തയാറായില്ല. വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കവെ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നുവെങ്കിലും വ്യക്തമായ മറുപടി ചീഫ് സെലക്ടര്‍ നല്‍കിയില്ല. പകരം വിരമിക്കുക എന്ന തീരുമാനം എടുക്കാന്‍ ധോണിക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് എംഎസ്കെ പ്രസാദ് മറുപടി നല്‍കിയത്.
ധോണിയെപ്പോലൊരു ഇതിഹാസ താരത്തിന് എപ്പോള്‍ വിരമിക്കണമെന്ന് അറിയാം. സെലക്ടര്‍മാര്‍ എന്ന നിലയില്‍ അദേഹത്തിന്റെ ഭാവിയ്ക്കായി ഒരു റോഡ് മാപ്പ് ഉണ്ടാക്കി നല്കാന് മാത്രമെ കഴിയുകയുള്ളുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. വിരമിക്കുക എന്നത് തീര്‍ത്തും വ്യക്തിപരമാണ്.. ഒരു റോഡ് മാപ്പ് മാത്രമാണ് ഉണ്ടാക്കി നല്കാന് കഴിയുക.' അദേഹം പറഞ്ഞു.




