
യുവ ആരാധകര്‍ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദന്. ഉണ്ണിയുടെ സിനിമയ്ക്കും സ്റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധക വൃന്ദം കൂടെയുണ്ട്. രണ്ടാഴ്ചമുമ്പ് ഉണ്ണി മുകുന്ദന് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തില്‍ ഉണ്ണി വച്ചിരുന്ന കൂളിങ് ഗ്ലാസിലേക്കായിരുന്നു ആരാധകന്റെ നോട്ടം. കണ്ണട ഒരുപാട് ഇഷ്ടമായ ആ ആരാധകന് ചോദിച്ചു.
' ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ, പ്ലീസ്' എന്നായിരുന്നു വൈഷ്ണവ് എന്നയാളുടെ കമന്റ്. വീട്ടിലെ മേല്‍വിലാസം നേരിട്ട് മെസേജ് ആയി അയക്കാന്‍ മാത്രമെ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. ശേഷം ആരാധകന് അതേ കൂളിങ് ഗ്ലാസും കയ്യില്‍ പിടിച്ചുകൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്.







