
അഴുക്കുചാലും കക്കൂസും വൃത്തിയാക്കാനല്ല ഞാന്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന പ്രഗ്യാ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തില്‍ കടുത്ത അതൃപ്തി അറിയിച്ച് ബി.ജെ.പി ദേശീയ നേതൃത്വം. പ്രഗ്യയെ ബി.ജെ.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി നേതൃത്വം ശാസിച്ചു. ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദയാണ് വിളിച്ചുവരുത്തിയത്. മേലാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് ശാസിച്ചത്.
തന്റെ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വൃത്തിഹീനതയെക്കുറിച്ച് പറഞ്ഞ ബി.ജെ.പി പ്രവര്ത്തകന് മറുപടി നല്‍കുന്നതിനിടെയാണ് പ്രഗ്യ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ' നിങ്ങളുടെ അഴുക്കുചാലുകള്‍ വൃത്തിയാക്കാനല്ല ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടത്. നിങ്ങളുടെ കക്കൂസുകള്‍ വൃത്തിയാക്കലല്ല എന്റെ പണി. ഞാന്‍ എന്തിനാണോ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്, ആ ജോലി ഞാന്‍ നിര്‍വ്വഹിക്കും. അന്നും ഇന്നും ഞാന്‍ അതു തന്നെയാണ് പറയുന്നത്.' ഭോപ്പാല്‍ മണ്ഡലത്തിലെ സെഹോര്‍ എന്ന സ്ഥലത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉന്നയിച്ച ചോദ്യത്തിന് പ്രഗ്യ നല്കിയ മറുപടിയിതായിരുന്നു.
പ്രധാന മന്ത്രി നരേന്ദ്രമോഡിയുടെ സ്വച്ച് ഭാരത് അഭിയാന് പദ്ധതിക്ക് നേരെ വിപരീതമായ രീതിയില്‍ പ്രതികരിച്ച എം.പിയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇതോടെ ഉയര്‍ന്നത്. തന്നെ വിളിച്ച് ഇക്കാര്യങ്ങള്‍ പറയുന്നതിന് പകരം പ്രാദേശിക നേതാക്കളായ എം.എല്‍.എമാരോടും മുന്സിപാലിറ്റിയോടും ഈ കാര്യം പറയണമെന്നും അവരാണ് ഇതിന് പരിഹാരമുണ്ടാക്കതെന്നും പ്രഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.






