
തിരുവനന്തപുരം : ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം അനിറ്റ ജോസഫിന് സ്വര്‍ണ്ണം. എസ്റ്റോണിയയിലാണ് മത്സരം നടത്തിയത്. 47 കിലോ വിഭാഗത്തല്‍ 335 കിലോ ഭാരം ഉയര്‍ത്തിയാണ് അനിറ്റ ആ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ആലപ്പുഴ എസ് ഡി കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ് അനിറ്റ.
58 കിലോയില്‍ മിലു ഇമ്മാനുവല്‍ എട്ടാം സ്ഥാനം നേടി. കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലാണ് പഠിക്കുന്നത്. അര്‍ജുന അവാര്‍ഡ് ജേതാവായ പി. ജെ. ജോസഫാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലകന്. ആദ്യമായാണ് ഇന്ത്യ ലോക സര്‍വകലാശാല പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്.






