
തിരുവനന്തപുരം: കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം. ഇന്നു മുതല്‍ അടുത്ത നാല് ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ജൂലൈ 24-ാം തിയതി രാത്രി 1.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
കെഎസ്ഡിംഎംഐയുടെ മുന്നറിയിപ്പ്:
മൽസ്യതൊഴിലാളി ജാഗ്രത നിർദേശം
ജൂലൈ 24 മുതൽ ജൂലൈ 25 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനിടയുള്ള തെക്ക് പടിഞ്ഞാറ് അറബിക്കടൽ ,മധ്യ പടിഞ്ഞാറ് അറബിക്കടൽ.
ജൂലൈ 26 മുതൽ ജൂലൈ 28 വരെ തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ള തെക്ക് പടിഞ്ഞാറ് മധ്യ അറബിക്കടൽ .
മേൽപറഞ്ഞ കാലയളവിൽ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് നിർദേശിക്കുന്നു.
കേരള തീരത്ത് ഉയർന്ന തിരമാല സാധ്യത മുന്നറിയിപ്പ്
24/07/2019 രാത്രി 11:30 വരെ പൊഴിയൂർ മുതൽ കാസറഗോഡ് വരെയുള്ള കേരള തീരത്ത് 3.0 മുതൽ 3.4 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.
IMD - KSDMA-INCOIS






