ന്യൂഡല്‍ഹി: ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ ജീവനക്കാരെ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പ്രതിനിധി സന്ദര്‍ശിച്ചു. ബുധനാഴ്ചയാണ് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥ സംഘം ജീവനക്കാരെ സന്ദര്‍ശിച്ചത്.
ഉദ്യോഗസ്ഥ സംഘം കപ്പല്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ വിദേശകാര്യസഹമന്ത്രി വി.മുരളീധരന് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. മോചനം എത്രയും നേരത്തെ സാധ്യമാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ ആത്മവിശ്വാസത്തോടെയാണുള്ളതെന്നും, വി.മുരളീധരന് ട്വീറ്റില്‍ വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ആവശ്യമായ യാത്രരേഖകളും മറ്റ് സൗകര്യങ്ങളും ലണ്ടനിലെ ഹൈക്കമ്മീഷന് ഏര്‍പ്പാടാക്കി നല്‍കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ കപ്പലായ ഗ്രേസ്-1 ല്‍ 24 ഇന്ത്യക്കാരാണുള്ളത്. ജൂലൈ നാലിനാണ് ബ്രിട്ടന് ഗ്രേസ്-1 കപ്പല്‍ പിടിച്ചെടുത്തത്. ഇതിനു പിന്നാലെ ബ്രിട്ടീഷ് കപ്പല്‍ ഇറാനും പിടിച്ചെടുത്തിരുന്നു. രണ്ടു കപ്പലിലും മൂന്ന് മലയാളികള്‍ വീതമാണുള്ളത്. ബ്രിട്ടീഷ് കപ്പലില്‍ 18 ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളത്.

Comments