
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും സായ് പ്രണീതും ക്വാര്‍ട്ടറില്‍. അഞ്ചാം സീഡായ സിന്ധു ജപ്പാന്റെ സീഡില്ലാ താരമായ അയാ ഒഹോരിയെ തകര്‍ത്താണ് ക്വാര്‍ട്ടര്‍ പ്രവേശം സാധ്യമാക്കിയത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ആദ്യം സെറ്റ് നേടി ജപ്പാന് താരം സിന്ധുവിനെ വിറപ്പിച്ചുവെങ്കിലും രണ്ടും മൂന്നും സെറ്റ് നേടി ഗെയിം സ്വന്തമാക്കുകയായിരുന്നു. സ്കോര്‍: 11-21, 21-10, 21-13.
പുരുഷ സിംഗിള്‍സില്‍ ബി.സായ് പ്രണീത് ജപ്പാന് താരം കാന്ദ സുനേയമയെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. 45 മിനിറ്റ് നീണ്ട മത്സരത്തില്‍ ആദ്യ രണ്ടു സെറ്റുകളും സ്വന്തമാക്കിയാണ് സായ് പ്രണീത് വിജയം സ്വന്തമാക്കിയത്. സ്കോര്‍: 21-13, 21-16. ഡെന്മാര്ക്കിന്റെ റെസ്മസ് ജെംകെയോടാണ് പ്രണേയായി പരാജയപ്പെട്ടത്.






