
ബന്‍ജി ജംപ് ചെയ്യുന്നതിനിടെ കയര്‍ പൊട്ടി വീണ് വിനോദ സഞ്ചാരിക്ക് ഗുരുതര പരിക്ക്. നൂറുമീറ്റര്‍ ഉയരത്തില്‍ നിന്ന് കയര്‍ പോട്ടി വീണാണ് അപകടം ഉണ്ടായത്. പോളണ്ടിലെ ഒരു പാര്‍ക്കിലാണ് സംഭവം. നൂറു ശതമാനം സുരക്ഷിതമെന്ന് വിശ്വസിക്കുന്ന ഒരു സാഹസികമായ വിനോദ സഞ്ചാര മേഖലയിലാണ് ഈ അപകടം നടന്നത്.
വിനോദ സഞ്ചാരിയുടെ കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടി ഇയാള്‍ താഴേക്ക് വീഴുകയായിരുന്നു. കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ചാണ് സഞ്ചാരിയെ ഉയര്‍ത്തിയത്. 100 മീറ്ററോളം ഉയരത്തില്‍ ഇരിക്കെയാണ് 39കാരന് താഴേക്ക് വീണത്. എന്നാല്‍ വന്നു വീണത് താഴെ വിരിച്ചിട്ടിരിക്കുന്ന കുഷ്യനിലേക്കാണ്. ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക്
19 വര്‍ഷമായി പാര്‍ക്കില്‍ ബന്‍ജി ജംപ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. ഇതാദ്യാമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പോളണ്ടില്‍ മികച്ച രീതിയിലുള്ള സുരക്ഷയോടെ ബന്‍ജി ജംപിങ് സംഘടിപ്പിക്കുന്നത് ഞങ്ങളാണെന്ന് കമ്പനി അവകാശപ്പെട്ടു. സംഭവത്തില്‍ പോലീസ് കമ്പനിയോട് വിശദീകരണം തേടി.






