
മൂന്ന് കോടി രൂപയ്ക്ക് 47 വര്‍ഷം പഴക്കമുള്ള ഷൂ വിറ്റു പോയി. ഇതോടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന ലേലത്തുക ലഭിച്ച ഷൂസ് എന്ന റെക്കോര്‍ഡും ആയി. നൈക്ക് എന്ന ചെരുപ്പ് നിര്‍മ്മാണരംഗത്തെ കമ്പനിയുടെ ആദ്യത്തെ ഷൂവായിരുന്നു ഇത്. നൈക്കിന്റെ സ്ഥാപകരില്‍ ഒരാളായ ബില്‍ ബവര്മന് കൈകൊണ്ട് ഉണ്ടാക്കിയ ഷൂവായിരുന്നു ഇത്.
മൈല്‍സ് നദാല്‍ എന്നയാളാണ് ഇത് സ്വന്തമാക്കിയത്. കനേഡിയന്‍ സംരംഭകനും വന്‍ കാര്‍ ശേഖരത്തിന്റെ ഉടമയുമായ ആളാണ് ഇദ്ദേഹം. ഷൂസ് 4,37500 ഡോളര്‍ നല്‍കിയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. 2017-ലായിരുന്നു ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന ലേലത്തുകയായ 1,90,373ഡോളറിന് ഒരു ഷൂ വിറ്റു പോയത്. 1984-ല്‍ ഒളിംപിക്സ് ബാസ്കറ്റ് ബോള്‍ ഫൈനലില്‍ മൈക്കല്‍ ജോര്‍ദ്ദാന്‍ ധരിച്ചിരുന്ന ഷൂവായിരുന്നു അത്.






