ബംഗളുരു: അട്ടിമറിയിലൂടെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ച ബി.ജെ.പി സ്പീക്കര്‍ കെ.ആര് രമേശ് കുമാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കും. സ്പീക്കര്‍ സ്വയം രാജിവച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ടെന്ന് ബി.ജെ.പി എം.എല്‍.എയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക എന്നതാണ് ബി.ജെ.പിയുടെ ആദ്യലക്ഷ്യം. തുടര്‍ന്ന് ധനബില്‍ പാസാക്കും. ഇതിന് ശേഷം സ്പീക്കര്‍ രാജിവയ്ക്കുമോ ഇല്ലയോ എന്ന് നോക്കിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ എം.എല്‍.എ പേര് വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല.
എങ്ങനെയാണ് പ്രതിപക്ഷ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ട ഒരാളെ എങ്ങനെയാണ് സ്പീക്കര്‍ സ്ഥാനത്ത് നിലനിര്ത്താനാവുന്നതെന്ന് എം.എല്‍.എ ചോദിച്ചു. അതുകൊണ്ടുതന്നെ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച ശേഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കി.






