വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രൂക്ഷമായി വിമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജും പെല്ലറ്റ് പ്രയോഗവും നടന്നിട്ടും ദിവസങ്ങള്‍ പിന്നിട്ടിട്ടും അമിത് ഷാ പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘ഇന്നല്ലെങ്കില്‍ നാളെ മറുപടി പറയേണ്ടി വരും’ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി മാപ്പ് പറയുന്നതിന് പകരം ക്ഷമ വിതറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വിദ്യാര്‍ഥികളാണ് രാജ്യത്തിന്റെ വെളിച്ചമെന്നും അവരുടെ ശക്തിയായി ഒപ്പമുണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി. പ്രയാഗ്‌രാജില്‍ കണ്ട ഒരു വിദ്യാര്‍ഥിയുടെ വാക്കുകള്‍ പങ്കുവച്ചായിരുന്നു പ്രതികരണം.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം കാര്യമായ ചലനമുണ്ടാക്കിയില്ലെന്ന ശശി തരൂരിന്റെ പ്രസ്താവനയില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തി. ബിജെപിക്ക് സുഖിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ആരും നടത്തരുതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വ്യക്തമാക്കി.
അതിനിടെ, നാളെ ലോക്‌സഭയില്‍ അമിത് ഷാ എത്തുമോ എന്ന ആകാംക്ഷയിലാണ് പ്രതിപക്ഷം. കേരളത്തിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ബില്ലടക്കം നാല് ബില്ലുകള്‍ പട്ടികയിലുണ്ട്. ഇതില്‍ രണ്ടെണ്ണം അവതരിപ്പിക്കേണ്ടത് അമിത് ഷായാണ്.

Comments