
പലപ്പോഴും ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ വളരെയധികം വൈറലാകാറുണ്ട്. പ്രചോദനാത്മകമായ ഒരുപാട് ജീവിത കഥകളാണ് ഈ ഫേസ്ബുക്ക് പേജിലൂടെ പുറംലോകം അറിയുന്നത്. ഇത്തരത്തില്‍ ഒരു ജീവിത കഥയാണ് ഇപ്പോള്‍ ഏവര്‍ക്കും പ്രചോദനമാകുന്നത്. 16-ാം വയസില്‍ ഭര്‍ത്താവ് 40000 രൂപയ്ക്ക് വേശ്യാലയത്തില്‍ വിറ്റ ഒരു യുവതിയുടെ കഥയാണിത്. പേര് വെളിപ്പെടുത്താത്ത യുവതിയുടെ കഥയിങ്ങനെ;
16-ാമത്തെ വയസിലാണ് മുബൈയില്‍ നിന്നും വീട്ട് ജോലിക്കായി ഇറങ്ങുന്നത്. ഇതിനിടെയാണ് ഭര്‍ത്താവിനെ പരിചയപ്പെടുന്നത്. തങ്ങള്‍ ഉടന്‍ തന്നെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ഒരു വര്‍ഷത്തിനുള്ളില്‍ കുഞ്ഞും ജനിച്ചു. ഇതിനിടെയാണ് ഭര്‍ത്താവ് തന്നെ ചുവന്ന തെരുവിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയത്. മുറിയില്‍ കാത്തിരിക്കാന്‍ പറഞ്ഞ് ഭര്‍ത്താവ് പുറത്തേക്ക് പേയി. മകനൊപ്പം ഏറെ നേരം ഇരുന്നിട്ടും അദ്ദേഹം തിര്കെ എത്താതിനെ തുടര്‍ന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ തടിയുള്ള ഒരാള്‍ തടഞ്ഞു. അപ്പോഴാണ് ഭര്‍ത്താവ് തന്നെ 40,000 രൂപയ്ക്ക് വിറ്റ വിവരം അറിയുന്നത്. ആ പണം തിരികെ കൊടുക്കാതെ അവിടെ നിന്നും പോകാനാകില്ലെന്ന് പറഞ്ഞു. കൈക്കുഞ്ഞുമായി എട്ട് ദിവസമിരുന്ന് കരഞ്ഞു, ഒമ്പതാം ദിവസം ആദ്യ ഉപഭോക്താവിനെ സ്വീകരിക്കാതിരിക്കാനായില്ല. തുടര്‍ന്ന് ഏഴ് മാസത്തോളം ഇത് തുടര്‍ന്നു, 25000 രൂപയാണ് തനിക്ക് സമ്പാദിക്കാനായത്.
ഇതിനിടെ ഒരു ദിവസം ഭര്‍ത്താവ് തിരികെ എത്തി. തന്നെ കൂട്ടിക്കൊണ്ടുപോകുമെന്നാണ് പ്രതീക്ഷിച്ചത് എന്നാല്‍ താന്‍ സമ്പാദിച്ച പണവുമായി അയാള്‍ കടന്നുകളഞ്ഞു. വീണ്ടും ലൈംഗികതൊഴിലിലേക്ക് തിരിയേണ്ടി വന്നു. ഇതിനിടെ മറ്റൊരു ഉപഭോക്താവുമായി അടുത്തു. വളരെ നല്ലമനുഷ്യനായിരുന്നു അയാള്‍, തന്നെ ഇവിടെ നിന്നും രക്ഷപ്പെടുത്താമെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞു. അയാളെ ഞാന്‍ വിശ്വസിച്ചു. തങ്ങളുടെ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചു. എന്നാല്‍ പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്ന വിവരം അറിയുന്നത്.
വീണ്ടും ജീവിതം പരീക്ഷണങ്ങള്‍ തന്നുകൊണ്ടിരുന്നു, ആകെയുള്ള സമ്പാദ്യം രണ്ട് കുഞ്ഞുങ്ങളായിരുന്നു. അവരെ സുരക്ഷിതമായി വളര്‍ത്തണം എന്നായിരുന്നു ആഗ്രഹം. അവര്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനും സുരക്ഷിതമായി താമസിക്കുന്നതിനും ഞാന്‍ ബോര്‍ഡിങ്ങുകളും സ്കൂളുകളും കയറി ഇറങ്ങി. എന്നാല്‍ ലൈംഗികതൊഴിലാളിയുടെ മക്കളെ പഠിപ്പിക്കാന്‍ ആരും തയ്യാറായില്ല.
ഒടുവില്‍ ഒരു എന്‍ജിഒയെ സമീപിച്ചു. അവര്‍ സഹായിച്ചു. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പണം അവര്‍ കണ്ടെത്തി തന്നു. ഇനി ലൈംഗിക തൊഴില്‍ ചെയ്യില്ലെന്ന് ഉറച്ച തീരുമാനം അന്നെടുത്തു. പിന്നീട് ഓടയിലെ വെള്ളം കുടിച്ചും ക്ഷേത്രങ്ങളുടെ മുന്നില്‍ ഭിക്ഷ യാജിച്ചും കഴിഞ്ഞു. ഒടുവില്‍ എന്‍ജിഒ തനിക്കൊരു ജോലി തന്നു. ലൈംഗിക തൊഴിലാളികളുടെ ഇടയില്‍ ശുചിത്വത്തെക്കുറിച്ചും സുരക്ഷിതമായ ലൈംഗികബന്ധത്തെക്കുറിച്ചും അവബോധമുണ്ടാക്കാനായി. 15 വര്‍ഷത്തോളമായി ഇപ്പോള്‍ ഇതിന്റെ ഭാഗമാണ്.
കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടി, വിവാഹിതരായി സുഖമായി കഴിയുന്നു. ഇപ്പോള്‍ എനിക്കും മനസമാധാനമായി നടക്കാന്‍ കഴിയുന്നുണ്ട്. ജോലിയില്‍ നിന്നുള്ള വരുമാനം മിച്ചം പിടിച്ച് ഒരു വീട് സ്വന്തമാക്കി. ജീവിതത്തിന്റെ കറുത്ത ദിനങ്ങള്‍ അവസാനിച്ചു. ജീവിതത്തിന് മുന്നില്‍ സധൈര്യം എഴുന്നേറ്റ് നില്ക്കാന് എനിക്ക് സാധിച്ചു. ഇന്നിപ്പോള്‍ എന്റെ മേല്‍ അധികാരം സ്ഥാപിക്കാന്‍ ആരുമില്ല. എല്ലാ അര്‍ഥത്തിലും ഞാന്‍ സ്വതന്ത്രയായിരിക്കുന്നു.






