യെരോവന് : അണ്ടര്‍ 19 യൂറോകപ്പ് സ്പാനിഷ് കൗമാരപ്പട സ്വന്തമാക്കി. അണ്ടര്‍ 21 യൂറോ കപ്പ് കിരീടത്തിന് പിന്നാലെയാണ് സ്പാനിഷ് അണ്ടര്‍ 19 സ്വന്തമാക്കിയത്. പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്പെയിന് പതിനൊന്നാം തവണയും കിരീടം നേടിയത്.
ഇതോടെ എറ്റവും കൂടുതല്‍ യൂത്ത് ഫുട്ബോള്‍ കിരീടം നേടിയ ടീമെന്ന റെക്കോര്‍ഡും ഇനി സ്പെയ്നിന് സ്വന്തം. ഇംഗ്ലണ്ടിനെ പിന്നിലാക്കിയാണ് സ്പെയ്ന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇരട്ട ഗോള്‍ നേടിയ ഫെറാന്‍ ടോറസാണ് ഫൈനലില്‍ സ്പെയ്നിന്റെ താരം. 34 ാം മിനിറ്റില്‍ സ്പെയ്നിന് ആദ്യ ഗോള്‍ നേടിക്കൊടുത്ത ടോറസ് 51 ാം മിനിറ്റില്‍ സ്പെയ്നിന്റ വിജയഗോള്‍ നേടി. ഫ്രാന്‍സ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഫ്രാന്‍സ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.

Comments