ബോറിദ്ര : ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് യുവാവിനെ സംഘം അടിച്ചുകൊന്നു. ജഗതീയ തെഹ്സില്‍ സ്വദേശി ഫൈസി (17) എന്ന മുസ്ലീം യുവാവിനെയാണ് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ ബോറിദ്രയിലാണ് സംഭവം.
ബുധനാഴ്ച്ച കൂട്ടുകാരോടൊപ്പം അങ്കലേഷ്വറിലേക്ക് പോയ ഫൈസിനെ നാലംഗസംഘം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പന്ത്രണ്ടോളം പേര് ചേര്‍ന്ന് പൈപ്പും വടിയും കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുറെ നേരമായിട്ടും ഫൈസിയെ കാണാതായപ്പോള്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ അങ്കലേഷ്വറിലേക്ക് ഉടന്‍ വരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ അടിയേറ്റ് അവശനായി കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രയിലെത്തിക്കുകയും ചെയ്യതുവെന്ന് ഫൈസിയുടെ അച്ഛന് മുഹമ്മദ് സൂല്‍ത്താന്‍ അബ്ദുള്‍ ഖുറേഷി പോലീസിനോട് പറഞ്ഞു.
കരളിനും വാരിയെല്ലകള്ക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ജഗതീയ പോലീസ് പറഞ്ഞു.






