
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപടകത്തില്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി എം.പി. നിങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.പിയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു. "പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ, ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി ഒരു പുതിയ പാഠം. ബി.ജെ.പി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചാല്‍ ചോദ്യം ചെയ്യരുത്" രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
സംഭവം വിവാദത്തിനു വഴിവച്ചതോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എം.എല്‍.എയ്ക്ക് പുറമെ സഹോദരന് മനോജ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 3
വാഹനാപകടക്കേസ് സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ ലഖ്നൗ ഡി.ഐ.ജി വ്യക്തമാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗളെ കണ്ടു. കേസ് ഉടര്‍ സി.ബി.ഐ ഏറ്റെടുത്തേയ്ക്കും. നിലവില്‍ ഉന്നാവോയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം അഭിഭാഷകന്റെ നിസ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂറിനു ശേഷമേ അരോഗ്യനിലയെകുറിച്ച് എന്തെങ്കിലും പറയാനാകു എന്ന് ഡോക്ടര്‍ പറഞ്ഞു.







Comments