
ഗാര്‍ലന്റ് : റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് ചൂടേറ്റ് മരിച്ചു. റിച്ചാര്ഡ്സണ് സിറ്റി അതിര്‍ത്തിയില്‍ അരാഫോ-ജൂപിറ്റര്‍ റോഡിലാണ് സംഭവം. കുട്ടിയുടെ പിതാവ് കാറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. അവര്‍ എത്തും മുന്‍പേ കുഞ്ഞ് മരണത്തിന് കീഴടങ്ങി.
കുട്ടി എത്രനേരം കാറില്‍ തനിച്ചിരുന്നുവെന്നും പിതാവ് എവിടെ പോയതാണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ മാത്രം 24 കുട്ടികളാണ് ഡാളസില്‍ ചൂടേറ്റ് മരിച്ചത്. ഡാളസില്‍ ഈ ആഴ്ച താപനില വളരെ ഉയര്‍ന്ന നിലയിലായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പും നല്‍കിയിരുന്നു.






