ബെംഗളുരു: ചന്ദ്രയാന്‍ രണ്ടിന്റെ ഭ്രമണപഥം വീണ്ടും ഉയര്‍ത്തി. ഇത് നാലാം തവണയാണ് ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരപഥം ഉയര്‍ത്തുന്നത്. ഭൂമിയില്‍ നിന്ന് 277 കിലോമീറ്റര്‍ അടുത്ത ദൂരവും 89,472 കിലോമീറ്റര്‍ കൂടിയ ദൂരവുമായ ഭ്രമണപഥത്തില്‍ ചന്ദ്രയാനെ എത്തിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.
അവസാനത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടക്കും. ഇതിനു ശേഷം ഈ മാസം 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.
അവസാനത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച നടക്കും. ഇതിനു ശേഷം ഈ മാസം 14 നാണ് ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് കുതിക്കുക.

Comments