തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗിന് സാധ്യത. ഇനിയും മഴ കാര്യമായി ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ്ഷെഡിം ഉണ്ടാകുമെന്ന് കെ എസ് ഇ ബി ചെയര്മാന് എന്‍എസ് പിള്ള അറിയിച്ചു.
സംസ്ഥാനത്തെ ഡാമുകളില്‍ 21 ശതമാനം മാത്രമാണ് ജലനിരപ്പ്. എന്നാല്‍ ഈ മാസം നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. അതുകൊണ്ടാണ് ഈ മാസം 16 വരെ ലോഡ്ഷെഡിംഗ് നീട്ടിയത്. ഈ സമയങ്ങളില്‍ സ്ഥിതി വിലയിരുത്താനും തീരുമാനിച്ചതെന്നും മഴയ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെഎസ്ഇബി ചെയര്മാന് വ്യക്തമാക്കി.






