ലഖ്നൗ: റായ് ബറേലിയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പീഡനക്കേസില്‍ ഇരയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചതായും ചികിത്സയില്‍ കഴിയുന്ന കിംഗ് സ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വെന്റിലേറ്ററില്‍ തന്നെയാണ് പെണ്‍കുട്ടി ഇപ്പോഴും. പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ടെങ്കിലും പനി ബാധിച്ചത് ആശങ്ക സൃഷ്ടിക്കുന്നതായി ഡോക്ടര്‍മാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടി മരിന്നുകളോട് പ്രതികരിക്കുകയും കൈകാലുകള്‍ ചലിപ്പിച്ചു തുടങ്ങുകയും ചെയ്തതിനു പിന്നാലെയാണ് ന്യുമോണിയ ബാധയും അനുഭവപ്പെട്ടത്.
അതിനിടെ, വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അഭിഭാഷകനെ ഇന്നലെ അവിടെനിന്നും മാറ്റിയിരുന്നു. അഭിഭാഷകനില്‍ നിന്ന് സി.ബി.ഐ സംഘം ഇന്ന് മൊഴിരേഖപ്പെടുത്തി.
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി കുല്‍ദീപ് സിംഗ് സെംഗാര്‍ എം.എല്‍.എയെ സി.ബി.ഐ സംഘം രാവിലെ സിതാപൂര്‍ ജില്ലാ ജയിലില്‍ എത്തി ചോദ്യം ചെയ്തിരുന്നു. അപകടക്കേസിലും മുഖ്യപ്രതിയാണ് സെംഗാര്‍. അപകടത്തിനു പിന്നാലെ ബി.ജെ.പി സെംഗാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
20 പേരടങ്ങുന്ന പ്രത്യേക സംഘത്തെയാണ് സി.ബി.ഐ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നത്. അപകടത്തിന്റെ ദൃശ്യം സി.ബി.ഐ സംഘം പുനര്‍സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയുടെ നാട്ടിലും സി.ബി.ഐ അന്വേഷണം നടത്തി.
ജൂലായ് 28നാണ് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ പാഞ്ഞുവന്ന ട്രക്ക് ിടിച്ചുകയറിയത്. ജയിലില്‍ കഴിയുന്ന അമ്മാവനെ കാണാന്‍ പോയതായിരുന്നു പെണ്‍കുട്ടിയും സംഘവും. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര് കൊല്ലപ്പെട്ടു. പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
നീതിക്കു വേണ്ടിയും ജീവന് സുരക്ഷയും ആവശ്യപ്പെട്ട് പെണ്‍കുട്ടിയും കുടുംബവും സമര്‍പ്പിച്ച പരാതികള്‍ ലോക്കല്‍ പോലീസ് മുതല്‍ സുപ്രീം കോടതി വരെ കേള്‍ക്കാതെ പോയതാണ് ദാരുണമായ അവസ്ഥയിലേക്ക് എത്തിച്ചത്. സുപ്രീം കോടതിക്ക് അയച്ച കത്ത് ചീഫ് ജസ്റ്റീസിന്റെ പക്കല്‍ പോലും എത്തിയിരുന്നില്ല. ഈവിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ചീഫ് ജസ്റ്റീസ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.

Comments