
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐ.എ.എസ് സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ദേവികുളം എം.എല്‍.എ എസ് രാജേന്ദ്രന് രംഗത്ത്. പാചകം ചെയ്ത വാര്‍ത്ത കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള് ഓരോന്നോരോന്നായി കടപുഴകുകയാണ്.. കാലം കാത്തുവച്ച കാവ്യ നീതി പോലെ, എസ് രാജേന്ദ്രന് ഫേയ്സ്ബുക്ക് പേജില്‍ പരിഹസിച്ചു.
അപകടത്തില്‍ വൈദ്യുതി മന്ത്രി എം.എം മണിയും പ്രതികരണവുമായി രംഘത്തെത്തിയിരുന്നു. അപകടത്തിനു ശേഷം അതിന്റെ ഉത്തരവാദിത്തം ഒപ്പം സഞ്ചരിച്ചിരുന്ന ഒറു സുഹൃത്തായ മഹതിയുടെ പേരില്‍ ചാര്‍ത്താനും ശ്രമം നടന്നതായാണ് വാര്‍ത്തകള്‍ കണ്ടെത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു, എന്നായിരുന്നു മണി അഭിപ്രായപ്പെട്ടത്.
രാജേന്ദ്രന് എം.എല്‍.എയുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പാതി രാത്രി മദ്യപിച്ച് അപകടകരമായി ഡ്രൈവ് ചെയ്ത് ഒരു മനുഷ്യജീവനെടുക്കുക..അതും മാധ്യമപരിലാളിത ഐഎഎസ് ബ്യൂറോക്രാറ്റ്..പാചകം ചെയ്ത വാര്‍ത്താ കോളങ്ങളില്‍ സൃഷ്ടിച്ചെടുത്ത നന്മമരങ്ങള് ഓരോന്നോരോന്നായി കടപുഴകുയാണ്..കാലം കാത്തുവച്ച കാവ്യനീതി പോലെ
കെ എം ബഷീറിന് ആദരാഞ്ജലികള്‍..






