ന്യൂഡല്‍ഹി: നേതൃത്വ പ്രതിസന്ധിക്കിടെ ഓഗസ്റ്റ് പത്തിന് കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മറ്റി ചേരുന്നു. അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിന് ശേഷം ഇതു വരെ വര്‍ക്കിങ് കമ്മറ്റി ചേര്‍ന്നിട്ടില്ല. അധ്യക്ഷന്റെ അഭാവത്തില്‍ വര്‍ക്കിങ് കമ്മറ്റിക്കാണ് തീരുമാനമെടുക്കാനുള്ള ചുമതല. മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വര്‍ക്കിങ് കമ്മറ്റി ചേരുന്നത്.
കോണ്‍ഗ്രസ്സിന് അധ്യക്ഷനില്ലാതെ ദീര്‍ഘകാലം പോകുന്നത് പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പുറത്തു പോകുന്നതിന് കാരാണമാകുമെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, കെ.സി വേണുഗോപാല്‍, പിജെ കുര്യന് തുടങ്ങിയവരും അധ്യക്ഷന്റെ ആവശ്യകതയെ പറ്റി പറയുകയുണ്ടായി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ശശി തരൂര്‍ ആവശ്യപ്പെട്ടതെങ്കിലും പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്നാണ് മറ്റുള്ളവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് പ്രിയങ്ക പറഞ്ഞതോടെ ആ അധ്യായവും അടഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്താണ് ഓഗസ്റ്റ് പത്തിന് വര്‍ക്കിങ് കമ്മറ്റി ചേരുക. അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ തന്നെയായിരിക്കും വര്‍ക്കിങ് കമ്മറ്റിയുടെ പ്രധാന അജണ്ട. രാവിലെ 11 മണിക്കാണ് യോഗം ചേരുകയെന്ന് കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

Comments