
ജോജ്ടൗണ് : വിന്‍ഡീസിനെതിരെ ടി20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ട് മത്സരങ്ങള്‍ വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര നേടിയതിനാല്‍ ടീമിലെ റിസര്‍വ് താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞു. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ഗയാനയിലാണ് മത്സരം.
ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിനാരുന്നു ഇന്ത്യയുടെ ജയം. രണ്ടാം മത്സരത്തില്‍ മഴ നിയമം മൂലാമായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത ഓവറില്‍ 167 റണ്‍സാണ് ഇന്ത്യ എടുത്തത്. വിജയലക്ഷ്യവുമായി ഇറങ്ങിയ വിന്‍ഡീസിന് 15.3 ഓവറില്‍ 98 റണ്‍സ് എടുത്തനില്ക്കെ മഴയെത്തി. തുടര്‍ന്ന് കളി ഉപേക്ഷിച്ചു.
ഇന്ന് നടക്കുന്ന മത്സരത്തില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ബാറ്റിങ്ങില്‍ കെ എല്‍ രാഹുലും, ശ്രേയസ് അയ്യരും കളിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഋഷഭ് പന്ത്, മനീഷ് പാണ്ഡെ എന്നിവരുടെ സ്ഥാനം സംശയത്തിലാണ്. ഓപ്പണര്‍മാരായ രോഹിത്തേ, ധവാനോ ഒരാള്‍ മാറിനില്ക്കാന് ഇടയുണ്ട്.
ബൗളിങ്ങില്‍ പേസ് ബൗളര്‍ ദീപക് ചാഹറും അര്‍ധസഹോദരന്‍ രാഹുല്‍ ചാഹറും കളിച്ചേക്കും. ആദ്യ കളിയിലെ താരമായ നവദീപ് സെയ്നിയും ഓള്‍റൗണ്ടര്‍ ജഡേജയും മാറിനിന്നേക്കും.






