
തൃശ്ശൂര്‍ : വിയ്യൂര്‍ ജില്ലാ ജയില്‍ സൂപ്രണ്ടിന് സസ്പെന്ഷന്. തടവുകാരെ മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. സൂപ്രണ്ടിന്റെ ഭാഗത്തു നിന്നും മേല്‍നോട്ടക്കുറവുണ്ടായെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ നടപടി.
ഋഷിരാജ് സിങ് കഴിഞ്ഞ മാസം വിയ്യൂര്‍ ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വച്ച് തടവുകാരെ നേരില്‍ കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദന വിവരങ്ങള്‍ അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നേരത്തെ നടപടി എടുത്തിരുന്നു. മൂന്ന് അസി. പ്രിസണ്‍ ഓഫീസര്‍മാരെ സസ്പെന്റ് ചെയ്യുകയും 38 ഉദ്യോഗസ്ഥരെ ഇരത ജില്ലകളിലേയ്ക്ക് മാറ്റുകയും ചെയ്തു.





