
ഇസ്ലാമാബാദ് : കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില് ഇന്ത്യയോടുള്ള പ്രതികാര നടപടിയെന്നവണ്ണം വ്യോമപാത അടച്ച് പാകിസ്ഥാന്. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള വിപ്ലവകരമായ നീക്കം പാകിസ്ഥാനെ ഏറെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
വ്യോമയാനപാതകളില് ഒന്ന് അടച്ചതിനെ തുടര്ന്ന് വിമാനയാത്രയ്ക്ക് 12 മിനിട്ടോളം അധികം വേണ്ടി വരുമെന്ന് എയര്ഇന്ത്യ അറിയിച്ചു. പാക് നടപടിയെ തുടര്ന്ന് പാത മാറേണ്ടി വരുമെങ്കിലും സര്വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്ഇന്ത്യ വക്താവ് പറഞ്ഞു. ഇതിനിടെ ഇന്ത്യയിലെ പാക് ഹൈകമ്മിഷണറെ തിരികെ വിളിച്ചിട്ടുമുണ്ട്. ഒപ്പം ഇന്ത്യയുമായുള്ള വ്യാപാരം മരവിപ്പിക്കാനും പരസ്പരം സഹകരിച്ചുള്ള നടപടികള് പുന:പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
യു.എസ്, യൂറോപ്പ്, മിഡില് ഈസ്റ്റ് എന്നിവിടങ്ങളിലേയ്ക്കായി 50 തോളം സര്വീസുകളാണ് പാക് വ്യോമപാതയിലൂടെ എയര്ഇന്ത്യയ്ക്കുള്ളത്.
ബാലാക്കോട്ട് ആക്രമണത്തെ തുടര്ന്ന് അടച്ച പാക് വ്യോമയാനപാത കഴിഞ്ഞ മാസമാണ് തുറന്നത്. അന്ന് വ്യോമയാനപാതകളെല്ലാം അടച്ചതോടെ വിമാനക്കമ്പനികള്ക്കും ഒപ്പം പാകിസ്ഥാനും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.







Comments