ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിലെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. എയിംസിലെ കാര്‍ഡിയോ-ന്യൂറോ സെന്ററിലാണ് ജെയ്റ്റ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജെയ്റ്റ്ലി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജെയ്റ്റ്ലി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഒന്നാം മോഡി മന്ത്രിസഭയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്ന നേതാവാണ് അരുണ്‍ ജെയ്റ്റ്ലി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല.






