
കൊച്ചി: മഴ കുറഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിമാനത്താവളം തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറഞ്ഞതിനാല്‍ രണ്ട് മണിക്കൂര്‍ നേരത്തെ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നിലവില്‍ വലിയ പ്രതികൂല കാലാവസ്ഥ ഇല്ലാത്തതിനാല്‍ വിമാനത്താവളം നേരത്തെ തുറക്കാന്‍ തീരുമാനിച്ചെന്ന് സിയാല്‍ അറിയിച്ചു. വെള്ളം നീക്കാനും, റണ്‍വേ അടക്കം വൃത്തിയാക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്തായിരുന്നു വിമാനത്താവളം തുറക്കുന്നത് നീട്ടിയത്. കനത്ത മഴയെ തുടര്‍ന്ന് എട്ടാം തിയതിയാണ് വിമാനത്താവളം അടച്ചത്.
അതിനിടെ ഇവിടെ നിന്നുള്ള എയര്‍ ഇന്ത്യയുടെ 12 സര്‍വീസുകള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. റണ്‍വേ അടച്ചതുമൂലം കൊച്ചിയിലേയ്ക്കുള്ളതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെച്ചിരുന്നു. അപ്രതീക്ഷിതമായി വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാരില്‍ പലരും വിമാനത്താവളത്തില്‍ കുടുങ്ങി.






