
തിരുവനന്തപുരം: ഒരൊറ്റ നമ്പറില്‍ ഇനി എല്ലാ അടിയന്തിര സഹായവും ലഭ്യമാകും. അടിയന്തിര സഹായത്തിന് പുതിയ ടോള്‍ഫ്രീ നമ്പര്‍ നിലവില്‍ വന്നു. ഇനി മുതല്‍ 112 ല്‍ വിളിച്ചാല്‍ പോലീസ്, ആംബുലന്‍സ്, അഗ്നിമന സേന ഉള്‍പ്പെടെ സഹായത്തിനെത്തും. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പുതിയ പദ്ധതി പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കമാന്റ് സെന്ററിലാണ് സന്ദേശം എത്തുന്നത്. എവിടെ നിന്നാണ് വിളിക്കുന്നതെന്ന് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സെന്ററില്‍ ഇരുന്ന് തന്നെ തിരിച്ചറിയാനാകും. ജില്ലകളിലെ കണ്ട്രോള് സെന്ററുകള്‍ മുഖേന കണ്ട്രോള് റും വാഹനങ്ങളെ ഈ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ഉടന്‍ സഹായം എത്തിക്കാനാകും. 112 ഇന്ത്യ എന്ന മൊബൈല്‍ ആപ്പ് ഉപയോഗിച്ചും സേവനം ലഭിക്കും.
അടിയന്തിരസഹായം ലഭിക്കുന്നതിന് രാജ്യവ്യാപകമായി ഒരു നമ്പര്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായാണ് സംസ്ഥാനത്തും മാറ്റം. മൊബൈല്‍ ആപ്പില്‍ പാനിക് ബട്ടന് അമര്‍ത്തിയാല്‍ ഉടന്‍ സഹായമെത്തും.






